Monday, 24 March 2014

സന്യാസ വിജ്ഞാനം

ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം  എന്നിങ്ങനെയാണല്ലോ    ചതുരാശ്രമവ്യവസ്ഥ. അതിനര്‍ഥം ഗാര്‍ഹസ്ഥ്യത്തിനു ശേഷം വാനപ്രസ്ഥ സന്യാസങ്ങള്‍ എന്നുമാണ്. ചിലര്‍ക്കാകട്ടെ ചാട്ടം വലിയ പ്രിയമാണ്. ആരുടെയും സ്വാതന്ത്ര്യത്തില്‍ കൈകടത്താത്ത സനാതന സംസ്കാരം അതങ്ങനെ തന്നെയാകട്ടെ എന്നു അനുവദിച്ചു.
അങ്ങനെയാണ് ഇന്‍സ്റ്റന്റ് സന്യാസിമാര്‍ അവതരിച്ചത്.
എല്ലാ ബന്ധവും ഉപേക്ഷിച്ചു മാതൃ പിതൃ ആത്മ പിണ്ഡങ്ങള്‍ വെച്ച് ബലിയിട്ട് ശിഖയും പൂണൂലും     മുറിച്ച് കുളിച്ചു വന്നു കാവി ധരിക്കുമ്പോള്‍ സന്യാസിയായി. ഉച്ചക്കു ഒരുനേരം മാത്രം അതും  അരവയര്‍ ആഹാരം, ഉടുത്തിരിക്കുന്നതും മേലിട്ടിരിക്കുന്നതും മാത്രം സമ്പാദ്യം. ഭിക്ഷാടനത്തിലൂടെ കിട്ടുന്നത് മാത്രം ആഹാരം. മഹാവാക്യങ്ങളായ തത്വമസി, അഹം ബ്രഹ്മാസ്മി, അയമാത്മാ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ എന്നിവ ജപിച്ച് ഉപനിഷദ് പഠിച്ചുകൊണ്ട് കാലം കഴിക്കുക. ആരോടും ഒരിക്കലും കോപിക്കരുത് . പ്രകോപനപരമായ ചോദ്യത്തിന് പോലും പുഞ്ചിരിയോടെ മറുപടി നല്‍കണം .കഴിയുന്നതും തറയില്‍ ഇരിക്കണം . അതിനു മടിക്കുന്നവന്‍ സന്യാസിയല്ല.
 ഗൃഹസ്ഥകര്‍മ്മങ്ങളായ വിവാഹാദി കര്‍മ്മങ്ങളിലും മറ്റ് സദ്യ ഉള്ളതായ ചടങ്ങുകളിലും പന്കെടുക്കാന്‍ പാടില്ല. നിമിത്ത ശാസ്ത്രമനുസരിച്ച് ഇത്തരം അവസരങ്ങളിലും യാത്രാരംഭത്തിലും സന്യാസിയുടെ ആഗമനം അഥവാ സാന്നിധ്യം അശുഭമാണ്. ജ്യോതിഷശാസ്ത്രവും ഇതു തന്നെ       അനുശാസിക്കുന്നു.സന്യാസിയെ കാണാനിടയായാല്‍ " സചേലസ്നാനം  " - ഉടുത്ത വസ്ത്രത്തോടെയുള്ള കുളി- വേണമെന്നു വേദ പണ്ഡിതന്മാര്‍ നിര്‍ദ്ദേശിക്കുന്നു.
 സന്യാസി   പുരോഹിതനല്ല. അതിനാല്‍ പൌരോഹിത്യ ക്രിയകള്‍ ചെയ്യരുത് , അതിനു സന്യാസിയെ അനുവദിക്കുകയുമരുത്. ഗൃഹസ്ഥന്‍ ഒരിക്കലും സന്യാസിയെ ഗുരുവാക്കുകയോ ഗൃഹസ്ഥനെ സന്യാസി ശിഷ്യനാക്കുകയൊ ചെയ്യരുത്.
മറ്റ് മൂന്നു ആശ്രമക്കാര്‍ക്കും ചെലവിനു കൊടുക്കുന്നതിനാല്‍ ഗൃഹസ്ഥനാണ് ഉത്തമാശ്രമി. മറ്റവര്‍ ഗൃഹസ്ഥനു താഴെയാണ്. താഴെയുള്ളവന്‍ എങ്ങനെ മുകളിലുള്ളവനു ഗുരുവാകും?
അവനവന്റെ അധികാരം അറിയാത്തവനെ പൂജിച്ചു മഹാപാപിയാകാതിരിക്കുക.
സന്യാസിക്കു മൂര്‍ത്തിപൂജയ്‌ക്കുള്ള  അധികാരം ഇല്ലാത്തതിനാല്‍ ക്ഷേത്രദര്‍ശനം പാടില്ല. ‍ക്ഷേത്രം ഗൃഹസ്ഥനുള്ളതാണ്. അവിടെ സന്യാസി കയറിയാല്‍ പുണ്യാഹശുദ്ധി നടത്തണം. സന്യാസി ആശ്രമത്തിലോ വനത്തിലോ കഴിയണം. ഏതെന്കിലും ഗ്രാമത്തില്‍ തങ്ങാനിടയായാല്‍ ഒരു ദിവസം മാത്രമേ തങ്ങാവൂ. മേല്‍വസ്ത്രം വിരിച്ച് വെറും തറയിലാണ് കിടക്കേണ്ടത്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവന്‍ സന്യാസിയല്ല. ഗൃഹസ്ഥനായിരിക്കും. ജോലി ചെയ്യാതെ ആര്‍ഭാടമായി ജീവിക്കാനുള്ള മാര്‍ഗ്ഗമായി സന്യാസത്തെ തെരഞ്ഞെടുക്കുന്നവരെ ഹിന്ദു സമൂഹം ഒഴിവാക്കുക. അങ്ങനെയുള്ള പാപികളുമായി യാതൊരു സംസര്‍ഗ്ഗവും ഗൃഹസ്ഥന്‍ ചെയ്യാതിരിക്കുന്നത് അവനവനും സമൂഹത്തിനും നല്ലത്.
കാവി വസ്ത്രം എല്ലാം ഉപേക്ഷിച്ചവന്റെയാണ്. അതിനാല്‍ ഗൃഹസ്ഥന്‍ കാവി ധരിക്കരുതു. കാവി ധരിച്ച് ക്ഷേത്രത്തില്‍ പോകുകയോ പൂജ ചെയ്യുകയോ അരുത്. അവനവനു ഉള്ളതില്‍ ഏറ്റവും വില കൂടിയ വസ്ത്രം ധരിച്ചാണ് ക്ഷേത്രദര്‍ശനം, പൂജ എന്നിവ നിര്‍വഹിക്കേണ്ടത്. ഇത് ശാസ്ത്രം. ശ്രേഷ്ഠന്മാരേയും പണ്ഡിതന്മാരേയും അനുകരിക്കാം, സന്യാസിയെ അല്ല. വൈദിക താന്ത്രിക ക്രിയകള്‍ ഗൃഹസ്ഥര്‍ക്കുള്ളതാണ് എന്നു ഓര്‍മ്മിക്കുക.
സന്യാസിമാരെക്കുറിച്ചും അവരുടെ രീതികളെ കുറിച്ചും കൂടുതല്‍  അറിയാന്‍  ആരുണികോപനിഷത് ഭിക്ഷുകോപനിഷത്   , ആശ്രമോപനിഷത് ,മഹോപനിഷത്  തുടങ്ങിയ സന്യാസ ഉപനിഷത്തുകള്‍ പരിശോധിക്കുക.( ആംഗലത്തില്‍ ഉള്ള സന്യാസ ഉപനിഷത്ത് , മഹോപനിഷത് വേറെ ചില സന്യാസ ഉപനിഷത്കള്‍    വായിക്കാം.)
സനാതന ധര്‍മ വിരോധികളായ അഹിന്ദുക്കള്‍ക്കും കംമ്യൂനിസ്ട്ടുകാര്‍ക്കും യുക്തിവാദി കള്‍ക്കും പ്രിയനാകുന്ന സന്യാസി ഒരിക്കലും സനാതന ധര്മ്മിയല്ല.അയാളെ  സനാതന ധര്മ്മികള്‍ ബഹിഷ്ക്കരിക്ക തന്നെ വേണം. സനാതന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സനാതന ധര്‍മ്മ പണ്ഡിതന്മാരെ മാത്രമേ ഉദ്ധരിക്കാവൂ. സാഹിത്യകാരന്മാരേ അല്ല. സുകുമാര്‍ അഴിക്കൊടിനെയും മറ്റും ചിലര്‍ ഉദ്ധരിച്ചു കേട്ടിട്ടുണ്ട്. അഴിക്കോട് സനാതന ധര്‍മ പ ണ്ഡിതനല്ല 
ഈ വിഷയത്തില്‍ ബ്ലോഗ്ഗറുടെ അധികാരം അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത് എന്റെ സ്വന്തം ബ്ലോഗ്‌ പകര്‍ത്തിയത്.

No comments:

Post a Comment