പതിനാറു വയതിനിലെ
പതിനാറാണിപ്പോള്‍ പ്രശ്നം.
പതിനാറു വയസ്സില്‍ കല്യാണം കഴിച്ചുപോകാന്‍ മുസ്ലീം പെണ്‍കുട്ടിക്ക് അവകാശം ഉണ്ടെന്നാണ് ചില മൌലികവാദികള്‍ പറയുന്നത്, അതേറ്റൂപാടാന്‍ കുറെ ശിങ്കിടികളുമുണ്ട്.
ഇന്നത്തെ (2013 സെപ്തംബര്‍ 22 http://digitalpaper.mathrubhumi.com/162983/Thrissur/22-September-2013#page/1/1) മാതൃഭൂമി പത്രത്തില്‍ വിവാഹപ്രായം 18 ആക്കിയതിനെതിരെ മുസ്ലീം സംഘടനകള്‍ കോടതിയിലെക്ക് എന്ന ഒരു വാര്‍ത്തയും, അങ്ങനെ ഒരു തീരുമാനം ഇല്ല എന്ന് ജമാ അത്തെ ഇസ്ലാമിയുടെ അഭിപ്രായവും, പതിമൂന്നാം പേജില്‍, മുസ്ലീം സംഘടനകളുടെ നിലപാടിനെതിരെ എം. എസ്. എഫിന്‍റെ പ്രസ്താവനയും കൂട്ടിവായിച്ചപ്പോള്‍ ഒരു സംശയം ഉണ്ടായി. ഏതാണ് മുസ്ലീം? ആരുടേതാണ് ശരിയായ ഇസ്ലാം?
എന്‍റെ മക്കളേ ഒരു സത്യം പറയൂ. യഥാര്‍ത്ഥത്തില്‍ 16 വയസ്സില്‍ കല്യാണം കഴിക്കാന്‍ ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ ജമാ അത്തെ ഇസ്ലാമിയും എം. എസ്. എഫും എടുത്ത നിലപാടിനാധാരമായ ഖുറാന്‍ ഏതാണ്?
ഇതിനേക്കാള്‍ പ്രധാനമായ വിഷയം, വിഷയം തന്നെയാണ്. അതായത് വിഷയിക്കല്‍. ഈ വിഷയിക്കലിനെ പ്രോത്സാഹിപ്പിക്കുകയാണോ കുറെപ്പേരുടെ ലക്ഷ്യം?
ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ള മതം ഏതാണെന്ന ദയനീയ സത്യം മറച്ചുവെയ്ക്കാതിരിക്കുക.
ശരി അത്ത് ഉദ്ധരിക്കുന്നവര്‍ സൌദി അറേബ്യപോലെയുള്ള രാജ്യങ്ങളില്‍ പ്രചാരമുള്ള ശരി അത്ത് അനുസരിച്ചുതന്നെയാണോ ഇന്ത്യയിലും വിവാഹം കഴിക്കുന്നത്?
ഇതൊന്നു വിശദീകരിക്കാനുണ്ട്.
സൌദി അറേബ്യയില്‍ ഒരു പെണ്ണിനെ കെട്ടണമെങ്കില്‍ പെണ്ണിന്‍റെ മാതാപിതാക്കള്‍ ചോദിക്കുന്ന അത്രയും ധനം എണ്ണി എണ്ണിക്കൊടുക്കണം.
അതുകൊണ്ടു തന്നെ പെണ്‍കുഞ്ഞു ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് ആനന്ദമാണ്.
നമ്മുടെ നാട്ടില്‍ ഈ രീതിയില്‍ അങ്ങോട്ടു പണം കൊടുത്ത് ഒരു മൌലികവാദി പോലും വിവാഹം കഴിക്കുന്നില്ല. പകരം ഹിന്ദുക്കളെ അനുകരിച്ച് സ്ത്രീധനം കൈപ്പറ്റുകയാണ് ചെയ്യുന്നത്.
എന്നിട്ട് ഒരു കള്ളത്തരം കാണിക്കുന്നുണ്ട്. മെഹര്‍ എന്ന പേരില്‍ എന്തെങ്കിലും ഒന്ന് വധുവിനു കൊടുക്കുന്നു. എന്നിട്ട് സ്ത്രീധനവും കൊണ്ടുപോകുന്നു.
അപ്പോള്‍പ്പിന്നെ ഏതു ശരി അത്തിനെക്കുറിച്ചാണു നിങ്ങള്‍ പറയുന്നത്?
30 വയസ്സില്‍ത്താഴെ പ്രായമുള്ള അമ്മൂമ്മമാരുടെ ജില്ലയാണ് മലപ്പുറം!
12-നും 14-നുമിടക്ക് വിവാഹം കഴിഞ്ഞവരാണിവര്‍.
ഏറ്റവും കൂടുതല്‍ പരിത്യക്തകളുള്ള ജില്ലയും മലപ്പുറമാണ്.
സ്ത്രീകളുടെ നന്മയാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ ഈ പറഞ്ഞ അവസ്ഥകള്‍ക്ക് ആദ്യം ഒരു തീരുമാനമുണ്ടാകുന്നത് അനിസ്ലാമികമാകുമോ?
16 വയസ്സൂള്ള ഏതു പെണ്‍കുട്ടിയാണ് തന്നെ കല്യാണം കഴിച്ചയക്കുന്നില്ല എന്ന് മതമൌലികവാദികളോടു പരാതി പറഞ്ഞത് എന്നു കൂടി അന്വേഷിക്കേണ്ടതാണ്.
വിഷയങ്ങളിലുള്ള ആസക്തി നിയന്ത്രിക്കാനാണ് മതം. നിയന്ത്രണമുള്ളവന്‍ മനുഷ്യന്‍...
നിയന്ത്രണമില്ലാത്തത് മൃഗം.