Wednesday 26 March 2014

Competence of Blogger Prabhakaradas in Sastras of Indian Tradition

                                                                Click for malayalam 
Bhaskararaya Makhi’s,
(whose Deeksha name is Bhasurananda  Natha and which irrefutable and eminent scholar in Tantras has authored interpretation interpretation  to Lalita Sahasranamam, interpretation to Nithya Shodashikarnnavam, Varivasya Rahasyam) disciple Umananda Natha ( Jagannadha Pandita,  who authored  Nithyolsava and then Shukananda Natha, Desikananda Natha, Yajneshananda Natha, Dharmananda Natha who authored the Guruparmpara, Dheerananda Natha, Bhoomananda Natha, Ambananda Natha who was the Godbole Maharaj,  YogeesanandaNatha (Neelakantha Mahadeva Joshi who was the Tantri at Rameswaram Temple and authored Lalitarchana Chandrika, Thoughts of Sakta ), Nagananda Nathan (Brahmashree Prabhakara Mannadiar, Kannadi, Palakkad, who was a poet ), Blogger Prabhakaradas, official name Vijayaraghavan MB (Deeksha name is not given here for the time being, Editor of periodicals &books , Author of few books, authoring articles in periodicals). This is the Tantric tradition.

This Blogger was given Poorna (tantric) Deeksha in Sreevidya in 1987. Tantric Deeksha is the 5thAshrama or the one above the four fold division referred above. Such people can remain in any one of the four divisions and above. He is competent to initiate all asharamis. But a Sannyasi who is the 4thasharami is not competent to initiate others into Tantra because Tantric Deeksha is above Sannyasa Deeksha. In Kerala who are known as Tantri are not Tantrics. They are just temple priests. They do not require any Deeksha. They have no Deeksha name. It is just a vocation. That may be termed as a shadow of the real Tantra. The Tantra is the first Upasana ( worship) – Chintha (philosophy) – AnushTana - Religious practice - System in the whole world. All systems including the Vedas are the children of the Tantra mother




( Available photo of Gurus. The photos of Umananda Natha to Dharmananda Natha are not available.) 
From left to write of viewer. Nagananda Nathan (my Gurunathan), Yogeeshananda Nathan (Neelakantha Mahadeva Joshi), Ambananda Nathan, Bhoomananda Nathan, Dheerananda Nathan ... Bhaskararayar alias Bhasurananda Nathan ... Adinathananda Nathan ie Sree Mahadevan. The Tantra originated from Sree Mahadevan, Lord Siva.
facebook, twitter ,  search for other sites.

The competence of a Sannyasi


                                              Image courtesy Vyga news  
                      
           Translated by Venugopal Sreenivasan from  MALAYALAM  

This Blog intends to examine the competences of and proscriptions to a Sannyasi. To the extent  I know, this is the first Blog on this subject.

The fourfold system in Sanatana Dharma dividing the social life into four periods as Brahmacharya (life of a celibate), Garhasthya(life of a householder), Vanaprastha (life of a renunciant) and Sannyasa is quite well known. The chronological order necessarily emphasises which one to come after which. Therefore, Sannyasa has to come after all the other three. Quite a few are very interested in great leaping and Sanatana Dharma in its greatness has allowed it, as it never interferes in the freedom of a person. That is how “instant Sannyasi” appeared.

Renouncing all the relationships and attachments, performing the final rituals for mother, father and self, removing theYajnopaveetha  (“poonool” or the sacred thread) and Sikha (the tuft behind the head), when one accepts the saffron robe, he becomes a Sannyasi. He shall eat only once in a day. That too half belly. His only property the cloth around his waist and on his shoulder. He is a mendicant and customarily begs for food. He shall contemplate on the Mahavakyas likeAham Brahmasmi, Tatwamasi, Ayamaatma Brahma, Prajnaanam Brahma and spend life learning Upanishads.

He shall never become angry. He should be able to reply with a smile even to the most provoking question. Shall sit on the floor. He who hesitates for this is not considered a Sannyasi.
He shall not take part in any of those deeds reckoned as that of a householder like wedding ceremonies, feasts etc. According to Nimitha Sastra (the science of omens) the sight of a Sannyasi at places and occasions like these and also at the outset of a journey is most inauspicious. The Astrology endorses this. The penance for sight of a Sannyasi on such occasions is “Sachelasnanam” (bath with the clothes on) as prescribed by the Vedic experts.

Sannyasi is not a priest. And hence he shall not perform the acts of a priest. And he should not be allowed, too. A householder never shall make a Sannyasi his Guru or a Sannyasi shall never make a householder his disciple. The householder is the great among the four divisions as he is supporting all other three with food and other things. So all the three are below the householder. How can the lower one be the Guru of the higher one? So, do not become a Mahapapi (great sinner) by worshipping some one who does not know his own dos and don’ts. Since Sannyasi has no right for worshipping idols, he shall not enter the temples. Temples are for householders. If a Sannyasi happens to enter a temple,punyaham (act of sanctification) should be performed immediately. A Sannyasi should stay in either his Ashram or in the forests. In a contingency he has to stay in a village he shall do so just for one day. He should lie on the floor spreading his shoulder cloth. Any one who acts against this is not a Sannyasi, but a householder. The Hindu society should shun those who consider Sannyasa as a way to live luxuriously without doing any work. The householder and the society will be better by not having any contacts with such Mahapapis. The saffron robe belongs to him who has renounced all. Hence the householder shall never wear saffron robe. The saffron robe should never be used inside the temple or worn while performing pooja. Visit to temple and performing pooja etc should be done by wearing our best available dress. This is the “sastra”.

You can make great people and scholars role models and imitate them. But not a Sannyasi. All the Vaidik and Trantric rituals are for the householders. To know more about Sannyasis and their methods refer Arunikopanishad, Bhikshukopanishad, Ashramopanishad, Mahopanishad etc. Read some here. 

The Sannyasi who is the beloved of those non-Hindus who are enemies of Sanatana Dharma, the communists, the atheists etc can never be a “Sanatana Dharmi”. The real Sanatana Dharmis should shun such a person.

 While discussing subjects related to Sanatana Dharma quote only Scholars in Sanatana Dharma and not writers. A few have been quoting Pro. Sukumar Azheekod etc. Azheekod is only a writer and not a Scholar in Sanatana Dharma
To know the competence of this blogger in Sastras of Indian tradition click  here 
Also read Who is the master of Hindu sannyasi?


Monday 24 March 2014

സന്യാസ വിജ്ഞാനം

ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം  എന്നിങ്ങനെയാണല്ലോ    ചതുരാശ്രമവ്യവസ്ഥ. അതിനര്‍ഥം ഗാര്‍ഹസ്ഥ്യത്തിനു ശേഷം വാനപ്രസ്ഥ സന്യാസങ്ങള്‍ എന്നുമാണ്. ചിലര്‍ക്കാകട്ടെ ചാട്ടം വലിയ പ്രിയമാണ്. ആരുടെയും സ്വാതന്ത്ര്യത്തില്‍ കൈകടത്താത്ത സനാതന സംസ്കാരം അതങ്ങനെ തന്നെയാകട്ടെ എന്നു അനുവദിച്ചു.
അങ്ങനെയാണ് ഇന്‍സ്റ്റന്റ് സന്യാസിമാര്‍ അവതരിച്ചത്.
എല്ലാ ബന്ധവും ഉപേക്ഷിച്ചു മാതൃ പിതൃ ആത്മ പിണ്ഡങ്ങള്‍ വെച്ച് ബലിയിട്ട് ശിഖയും പൂണൂലും     മുറിച്ച് കുളിച്ചു വന്നു കാവി ധരിക്കുമ്പോള്‍ സന്യാസിയായി. ഉച്ചക്കു ഒരുനേരം മാത്രം അതും  അരവയര്‍ ആഹാരം, ഉടുത്തിരിക്കുന്നതും മേലിട്ടിരിക്കുന്നതും മാത്രം സമ്പാദ്യം. ഭിക്ഷാടനത്തിലൂടെ കിട്ടുന്നത് മാത്രം ആഹാരം. മഹാവാക്യങ്ങളായ തത്വമസി, അഹം ബ്രഹ്മാസ്മി, അയമാത്മാ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ എന്നിവ ജപിച്ച് ഉപനിഷദ് പഠിച്ചുകൊണ്ട് കാലം കഴിക്കുക. ആരോടും ഒരിക്കലും കോപിക്കരുത് . പ്രകോപനപരമായ ചോദ്യത്തിന് പോലും പുഞ്ചിരിയോടെ മറുപടി നല്‍കണം .കഴിയുന്നതും തറയില്‍ ഇരിക്കണം . അതിനു മടിക്കുന്നവന്‍ സന്യാസിയല്ല.
 ഗൃഹസ്ഥകര്‍മ്മങ്ങളായ വിവാഹാദി കര്‍മ്മങ്ങളിലും മറ്റ് സദ്യ ഉള്ളതായ ചടങ്ങുകളിലും പന്കെടുക്കാന്‍ പാടില്ല. നിമിത്ത ശാസ്ത്രമനുസരിച്ച് ഇത്തരം അവസരങ്ങളിലും യാത്രാരംഭത്തിലും സന്യാസിയുടെ ആഗമനം അഥവാ സാന്നിധ്യം അശുഭമാണ്. ജ്യോതിഷശാസ്ത്രവും ഇതു തന്നെ       അനുശാസിക്കുന്നു.സന്യാസിയെ കാണാനിടയായാല്‍ " സചേലസ്നാനം  " - ഉടുത്ത വസ്ത്രത്തോടെയുള്ള കുളി- വേണമെന്നു വേദ പണ്ഡിതന്മാര്‍ നിര്‍ദ്ദേശിക്കുന്നു.
 സന്യാസി   പുരോഹിതനല്ല. അതിനാല്‍ പൌരോഹിത്യ ക്രിയകള്‍ ചെയ്യരുത് , അതിനു സന്യാസിയെ അനുവദിക്കുകയുമരുത്. ഗൃഹസ്ഥന്‍ ഒരിക്കലും സന്യാസിയെ ഗുരുവാക്കുകയോ ഗൃഹസ്ഥനെ സന്യാസി ശിഷ്യനാക്കുകയൊ ചെയ്യരുത്.
മറ്റ് മൂന്നു ആശ്രമക്കാര്‍ക്കും ചെലവിനു കൊടുക്കുന്നതിനാല്‍ ഗൃഹസ്ഥനാണ് ഉത്തമാശ്രമി. മറ്റവര്‍ ഗൃഹസ്ഥനു താഴെയാണ്. താഴെയുള്ളവന്‍ എങ്ങനെ മുകളിലുള്ളവനു ഗുരുവാകും?
അവനവന്റെ അധികാരം അറിയാത്തവനെ പൂജിച്ചു മഹാപാപിയാകാതിരിക്കുക.
സന്യാസിക്കു മൂര്‍ത്തിപൂജയ്‌ക്കുള്ള  അധികാരം ഇല്ലാത്തതിനാല്‍ ക്ഷേത്രദര്‍ശനം പാടില്ല. ‍ക്ഷേത്രം ഗൃഹസ്ഥനുള്ളതാണ്. അവിടെ സന്യാസി കയറിയാല്‍ പുണ്യാഹശുദ്ധി നടത്തണം. സന്യാസി ആശ്രമത്തിലോ വനത്തിലോ കഴിയണം. ഏതെന്കിലും ഗ്രാമത്തില്‍ തങ്ങാനിടയായാല്‍ ഒരു ദിവസം മാത്രമേ തങ്ങാവൂ. മേല്‍വസ്ത്രം വിരിച്ച് വെറും തറയിലാണ് കിടക്കേണ്ടത്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവന്‍ സന്യാസിയല്ല. ഗൃഹസ്ഥനായിരിക്കും. ജോലി ചെയ്യാതെ ആര്‍ഭാടമായി ജീവിക്കാനുള്ള മാര്‍ഗ്ഗമായി സന്യാസത്തെ തെരഞ്ഞെടുക്കുന്നവരെ ഹിന്ദു സമൂഹം ഒഴിവാക്കുക. അങ്ങനെയുള്ള പാപികളുമായി യാതൊരു സംസര്‍ഗ്ഗവും ഗൃഹസ്ഥന്‍ ചെയ്യാതിരിക്കുന്നത് അവനവനും സമൂഹത്തിനും നല്ലത്.
കാവി വസ്ത്രം എല്ലാം ഉപേക്ഷിച്ചവന്റെയാണ്. അതിനാല്‍ ഗൃഹസ്ഥന്‍ കാവി ധരിക്കരുതു. കാവി ധരിച്ച് ക്ഷേത്രത്തില്‍ പോകുകയോ പൂജ ചെയ്യുകയോ അരുത്. അവനവനു ഉള്ളതില്‍ ഏറ്റവും വില കൂടിയ വസ്ത്രം ധരിച്ചാണ് ക്ഷേത്രദര്‍ശനം, പൂജ എന്നിവ നിര്‍വഹിക്കേണ്ടത്. ഇത് ശാസ്ത്രം. ശ്രേഷ്ഠന്മാരേയും പണ്ഡിതന്മാരേയും അനുകരിക്കാം, സന്യാസിയെ അല്ല. വൈദിക താന്ത്രിക ക്രിയകള്‍ ഗൃഹസ്ഥര്‍ക്കുള്ളതാണ് എന്നു ഓര്‍മ്മിക്കുക.
സന്യാസിമാരെക്കുറിച്ചും അവരുടെ രീതികളെ കുറിച്ചും കൂടുതല്‍  അറിയാന്‍  ആരുണികോപനിഷത് ഭിക്ഷുകോപനിഷത്   , ആശ്രമോപനിഷത് ,മഹോപനിഷത്  തുടങ്ങിയ സന്യാസ ഉപനിഷത്തുകള്‍ പരിശോധിക്കുക.( ആംഗലത്തില്‍ ഉള്ള സന്യാസ ഉപനിഷത്ത് , മഹോപനിഷത് വേറെ ചില സന്യാസ ഉപനിഷത്കള്‍    വായിക്കാം.)
സനാതന ധര്‍മ വിരോധികളായ അഹിന്ദുക്കള്‍ക്കും കംമ്യൂനിസ്ട്ടുകാര്‍ക്കും യുക്തിവാദി കള്‍ക്കും പ്രിയനാകുന്ന സന്യാസി ഒരിക്കലും സനാതന ധര്മ്മിയല്ല.അയാളെ  സനാതന ധര്മ്മികള്‍ ബഹിഷ്ക്കരിക്ക തന്നെ വേണം. സനാതന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സനാതന ധര്‍മ്മ പണ്ഡിതന്മാരെ മാത്രമേ ഉദ്ധരിക്കാവൂ. സാഹിത്യകാരന്മാരേ അല്ല. സുകുമാര്‍ അഴിക്കൊടിനെയും മറ്റും ചിലര്‍ ഉദ്ധരിച്ചു കേട്ടിട്ടുണ്ട്. അഴിക്കോട് സനാതന ധര്‍മ പ ണ്ഡിതനല്ല 
ഈ വിഷയത്തില്‍ ബ്ലോഗ്ഗറുടെ അധികാരം അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത് എന്റെ സ്വന്തം ബ്ലോഗ്‌ പകര്‍ത്തിയത്.

Wednesday 19 March 2014

പ്രഭാകരദാസ് എന്ന ബ്ലോഗറുടെ അധികാരം

ഭാരതീയ പാരമ്പര്യത്തിലുള്ള ശാസ്ത്രങ്ങളില്‍ പ്രഭാകരദാസിനുള്ള അധികാരം
-------------------------------------------------------------------------------------

ഭാസുരാനന്ദ നാഥന്‍ എന്ന ഭാസ്കരാരായ മഖി (ലളിതാസഹസ്രനാമ വ്യാഖ്യാനം   , നിത്യ  ഷോഡശി കാര്‍ണ്ണവം വ്യാഖ്യാനം, വരിവസ്യാ രഹസ്യ രചന തുടങ്ങിയവയാല്‍ തന്ത്ര രംഗത്തെ അനിഷേധ്യ  പ്രതിഭ   )യുടെ ശിഷ്യന്‍ നിത്യോത്സവകാരന്‍ ഉമാപത്യാനന്ദ നാഥന്‍ ,തുടര്‍ന്ന് കീഴോട്ടു ശുകാനന്ദ നാഥന്‍ ,ദേശികാനന്ദ നാഥന്‍ ,യജ്ഞ്ഞേശാനന്ദ നാഥന്‍ ,ധര്മാനന്ദ നാഥന്‍ (ഗുരുപരംപരാ ഗ്രന്ഥ രചയിതാവ് ) ,ധീരാനന്ദ നാഥന്‍, ഭൂമാനന്ദ നാഥന്‍ , അംബാനന്ദ നാഥന്‍(ഗോഡ് ബോലേ മഹാരാജ്),   യോഗീശാനന്ദ നാഥന്‍   (നീലകണ്ഠമഹാദേവ ജോഷി  , രമേശ്വരക്ഷേത്ര തന്ത്രിയായിരുന്നു.ലളിതാര്ച്ചനാ ചന്ദ്രികാകാരന്‍, Thoughts of a Shakta ), നാഗാനന്ദ നാഥന്‍ ( ബ്രഹ്മശ്രീ പ്രഭാകരമന്നാടിയാര്‍, കണ്ണാടി , പാലക്കാട്.  കവിയായിരുന്നു  )..ബ്ലോഗ്ഗര്‍ പ്രഭാകരദാസ്,വ്യവഹാര നാമം വിജയരാഘവന്‍ എം ബി. തല്‍ക്കാലം ദീക്ഷാ നാമം ഇവിടെ കൊടുക്കുന്നില്ല. (പത്രാധിപത്യം , ഗ്രന്ഥരചന , ആനുകാലികങ്ങളില്‍ എഴുത്ത് എന്നിവയുണ്ട് .)
ഇത് തന്ത്ര പരമ്പര. ഈ  ബ്ലോഗ്ഗര്‍ക്ക്  1987 ല്‍ തന്ത്രത്തില്‍ പൂര്‍ണ്ണ ദീക്ഷ ലഭിച്ചു.
അഞ്ചാമത്തെ ആശ്രമമാണ് തന്ത്ര ദീക്ഷ . ഈ ദീക്ഷയുള്ളവര്‍ക്ക് ബ്രഹ്മചര്യം മുതല്‍ തന്ത്ര ദീക്ഷ വരെയുള്ള ഏതു ആശ്രമവും സ്വീകരിക്കാം .അഞ്ചു ആശ്രമക്കാര്‍ക്കും ദീക്ഷ നല്‍കാന്‍ താന്ത്രികന് അധികാരമുണ്ട്‌. നാലാം ആശ്രമിയായ സന്യാസിക്കു തന്ത്ര ദീക്ഷ നല്‍കാന്‍ അധികാരമില്ല. കാരണം തന്ത്രദീക്ഷ സന്യാസത്തിനു മുകളിലായതു തന്നെ.
കേരളത്തില്‍ തന്ത്രി എന്നറിയപ്പെടുന്നവര്‍ ക്ഷേത്ര തന്ത്രിമാരാണ് .ഇതിനു പ്രത്യേക ദീക്ഷ ആവശ്യമില്ല. അവര്‍ക്ക് ദീക്ഷാനാമവും ഇല്ല.ഒരു തൊഴില്‍ മാത്രമാണത്. യഥാര്‍ത്ഥ തന്ത്രത്തിന്റെ ഒരു നിഴല്‍ എന്ന് പറയാം, 
ഭാരതത്തിലേയെന്നല്ല ലോകത്തിലേ തന്നെ ആദ്യ ഉപാസനാ ചിന്താ അനുഷ്ടാന സമ്പ്രദായം തന്ത്രമാണ്. വേദം ഉള്‍പ്പെടെയുള്ള എല്ലാ സമ്പ്രദായങ്ങളും തന്ത്രമാതാവിന്റെ മക്കളാണ്.
    കഴ്ചക്കാരന്റെ ഇടതു നിന്ന് വലത്തേക്ക്
നാഗാനന്ദ നാഥന്‍( എന്റെ ഗുരുനാഥന്‍), യോഗീശാനന്ദ നാഥന്‍ (നീലകണ്ഠ മഹാദേവ ജോഷി),
അംബാനന്ദ നാഥന്‍,ഭൂമാനന്ദ നാഥന്‍, ധീരാനന്ദ നാഥന്‍,...ഭാസ്കരരായര്‍  എന്ന ഭാസുരാനന്ദ നാഥന്‍ ..ആദിനാഥാനന്ദനാഥന്‍ എന്ന സാക്ഷാല്‍ ശ്രീ മഹാദേവന്‍ . തന്ത്രോല്പത്തി ശ്രീ മഹാദേവനില്‍ നിന്നാണ്.
(Thanks to Mr. Nanada Kumar Menon for the Guru album.)
facebook ,twitter.search for more sites.

Sunday 22 September 2013

പതിനാറു വയതിനിലെ 

പതിനാറാണിപ്പോള്‍ പ്രശ്നം. 
പതിനാറു വയസ്സില്‍ കല്യാണം കഴിച്ചുപോകാന്‍ മുസ്ലീം പെണ്‍കുട്ടിക്ക് അവകാശം ഉണ്ടെന്നാണ് ചില മൌലികവാദികള്‍ പറയുന്നത്, അതേറ്റൂപാടാന്‍ കുറെ ശിങ്കിടികളുമുണ്ട്. 
ഇന്നത്തെ (2013 സെപ്തംബര്‍ 22 http://digitalpaper.mathrubhumi.com/162983/Thrissur/22-September-2013#page/1/1) മാതൃഭൂമി പത്രത്തില്‍ വിവാഹപ്രായം 18 ആക്കിയതിനെതിരെ മുസ്ലീം സംഘടനകള്‍ കോടതിയിലെക്ക് എന്ന ഒരു വാര്‍ത്തയും, അങ്ങനെ ഒരു തീരുമാനം ഇല്ല എന്ന് ജമാ അത്തെ ഇസ്ലാമിയുടെ അഭിപ്രായവും, പതിമൂന്നാം പേജില്‍, മുസ്ലീം സംഘടനകളുടെ നിലപാടിനെതിരെ എം. എസ്. എഫിന്‍റെ പ്രസ്താവനയും കൂട്ടിവായിച്ചപ്പോള്‍ ഒരു സംശയം ഉണ്ടായി. ഏതാണ് മുസ്ലീം? ആരുടേതാണ് ശരിയായ ഇസ്ലാം?
എന്‍റെ മക്കളേ ഒരു സത്യം പറയൂ. യഥാര്‍ത്ഥത്തില്‍ 16 വയസ്സില്‍ കല്യാണം കഴിക്കാന്‍ ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ ജമാ അത്തെ ഇസ്ലാമിയും എം. എസ്. എഫും എടുത്ത നിലപാടിനാധാരമായ ഖുറാന്‍ ഏതാണ്? 
ഇതിനേക്കാള്‍ പ്രധാനമായ വിഷയം, വിഷയം തന്നെയാണ്. അതായത് വിഷയിക്കല്‍. ഈ വിഷയിക്കലിനെ പ്രോത്സാഹിപ്പിക്കുകയാണോ കുറെപ്പേരുടെ ലക്ഷ്യം?
ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ള മതം ഏതാണെന്ന ദയനീയ സത്യം മറച്ചുവെയ്ക്കാതിരിക്കുക.
ശരി അത്ത് ഉദ്ധരിക്കുന്നവര്‍ സൌദി അറേബ്യപോലെയുള്ള രാജ്യങ്ങളില്‍ പ്രചാരമുള്ള ശരി അത്ത് അനുസരിച്ചുതന്നെയാണോ ഇന്ത്യയിലും വിവാഹം കഴിക്കുന്നത്?
ഇതൊന്നു വിശദീകരിക്കാനുണ്ട്.
സൌദി അറേബ്യയില്‍ ഒരു പെണ്ണിനെ കെട്ടണമെങ്കില്‍ പെണ്ണിന്‍റെ മാതാപിതാക്കള്‍ ചോദിക്കുന്ന അത്രയും ധനം എണ്ണി എണ്ണിക്കൊടുക്കണം.
അതുകൊണ്ടു തന്നെ പെണ്‍കുഞ്ഞു ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് ആനന്ദമാണ്.
നമ്മുടെ നാട്ടില്‍ ഈ രീതിയില്‍ അങ്ങോട്ടു പണം കൊടുത്ത് ഒരു മൌലികവാദി പോലും വിവാഹം കഴിക്കുന്നില്ല. പകരം ഹിന്ദുക്കളെ അനുകരിച്ച് സ്ത്രീധനം കൈപ്പറ്റുകയാണ് ചെയ്യുന്നത്. 
എന്നിട്ട് ഒരു കള്ളത്തരം കാണിക്കുന്നുണ്ട്. മെഹര്‍ എന്ന പേരില്‍ എന്തെങ്കിലും ഒന്ന് വധുവിനു കൊടുക്കുന്നു. എന്നിട്ട് സ്ത്രീധനവും കൊണ്ടുപോകുന്നു. 
അപ്പോള്‍പ്പിന്നെ ഏതു ശരി അത്തിനെക്കുറിച്ചാണു നിങ്ങള്‍ പറയുന്നത്?
30 വയസ്സില്‍ത്താഴെ പ്രായമുള്ള അമ്മൂമ്മമാരുടെ ജില്ലയാണ് മലപ്പുറം!
12-നും 14-നുമിടക്ക് വിവാഹം കഴിഞ്ഞവരാണിവര്‍. 
ഏറ്റവും കൂടുതല്‍ പരിത്യക്തകളുള്ള ജില്ലയും മലപ്പുറമാണ്.
സ്ത്രീകളുടെ നന്മയാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ ഈ പറഞ്ഞ അവസ്ഥകള്‍ക്ക് ആദ്യം ഒരു തീരുമാനമുണ്ടാകുന്നത് അനിസ്ലാമികമാകുമോ?
16 വയസ്സൂള്ള ഏതു പെണ്‍കുട്ടിയാണ് തന്നെ കല്യാണം കഴിച്ചയക്കുന്നില്ല എന്ന് മതമൌലികവാദികളോടു പരാതി പറഞ്ഞത് എന്നു കൂടി അന്വേഷിക്കേണ്ടതാണ്.

വിഷയങ്ങളിലുള്ള ആസക്തി നിയന്ത്രിക്കാനാണ് മതം. നിയന്ത്രണമുള്ളവന്‍ മനുഷ്യന്‍...
നിയന്ത്രണമില്ലാത്തത് മൃഗം.